ആമിർ ഖാന്റെ മകൻ ജുനൈദ് ഖാന്റെ നായികയായി സായ് പല്ലവി ബോളിവുഡിൽ അരങ്ങേറ്രം കുറിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജപ്പാനിൽ ആരംഭിച്ചു . സിദ്ധാർത്ഥ് പി.മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജപ്പാനിലെ പ്രസിദ്ധമായ സപ്പാറോ സ്നോ ഫെസ്റ്റിവൽ ഉൾപ്പെടുത്തിയിട്ടുണ്ട്..ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആമിർ ഖാനാണ് നിർമ്മാണം.ആദിത്യ ചോപ്രയുടെ മഹാരാജാ എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ഖാന്റെ അരങ്ങേറ്റം ജുനൈദിന്റെ രണ്ടാമത്തെ ചിത്രമാണിത്.