ഷാവോമി വാച്ച് 2 വരുന്നു

At Malayalam
1 Min Read

ഷാവോമി വാച്ച് 2 യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഷാവോമിയെന്ന് റിപ്പോര്‍ട്ട്. വാച്ചിന്റെ വിലയും ഡിസൈനും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് വിന്‍ ഫ്യൂച്ചര്‍.ഡിഇ എന്ന വെബ്‌സൈറ്റ്. ഷാവോമി വാച്ച് 2 ല്‍ 466 x 466 പിക്‌സല്‍ റസലൂഷനിലുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓള്‍വേയ്‌സ് ഓണ്‍ മോഡ്, വലിപ്പമുള്ള ബെസല്‍ ഉള്‍പ്പടെയുള്ളവയും വാച്ചില്‍ പ്രതീക്ഷിക്കുന്നു. വാച്ച് 2 പ്രോ മോഡലില്‍ ഉണ്ടായിരുന്ന റൊട്ടേറ്റിങ് ബെസല്‍ വാച്ച് 2 ല്‍ ഒഴിവാക്കിയേക്കും.

4എന്‍എം ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഡബ്ല്യൂ 5 പ്ലസ് ജെന്‍ 1 പ്രൊ ചിപ്പിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ചില്‍ 65 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കും. ഇതിനായി പ്രത്യേകം എനര്‍ജി എഫിഷ്യന്റ് കോ പ്രൊസസറും വാച്ചിനുണ്ട്. വാച്ച് ഒഎസാണ് ഷാവോമി വാച്ച് 2 ല്‍. ഗൂഗിള്‍ വാലറ്റ്, ഗൂഗിള്‍ മാപ്പ്‌സ്, പ്ലേ സ്റ്റോര്‍ പോലുള്ള ആപ്പുകള്‍ ഇതിലുണ്ടാവും.

- Advertisement -

വൈഫൈ, ബ്ലൂടൂത്ത് 5.2, എന്‍എഫ്‌സി, ജിപിഎസ്, ജിഎന്‍എസ്എസ് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ്, 150 സ്‌പോര്‍ട്‌സ് മോഡുകള്‍, സ്ലീപ്പ് ട്രാക്കിങ്, ബ്ലഡ് ഓക്‌സിജന്‍ മോണിറ്ററിങ്, ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ്, സ്റ്റെപ്പ് കൗണ്ട് തുടങ്ങി വ്യത്യസ്തങ്ങളായ ഹെല്‍ത്ത് മോണിറ്ററിങ് ഫീച്ചറുകള്‍ വാച്ചിലുണ്ടാവും.

യൂറോപ്പില്‍ 200 യൂറോയ്ക്കും (17860 രൂപ) 220 യൂറോയ്ക്കും ഇടയിലായിരിക്കും (19650 രൂപ) ഇതിന് വിലയെന്ന് പ്രതീക്ഷിക്കുന്നു. കറുപ്പ്, വെള്ളി നിറങ്ങളില്‍ വാച്ച് വിപണിയിലെത്തും.

വാച്ച് പുറത്തിറക്കുന്ന തീയ്യതി വ്യക്തമല്ല. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഷാവോമി 14 സീരീസിനൊപ്പം ഒരു സ്മാര്‍ട് വാച്ച് അവതരിപ്പിക്കുന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് ഷാവോമി വാച്ച് 2 ആണെന്ന് വ്യക്തമാക്കിയിട്ടില്ല.

Share This Article
Leave a comment