ബോളിവുഡ് നടിയും ഗായികയുമായ മല്ലിക രജ്പുതിനെ (വിജയ ലക്ഷ്മി) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സായിരുന്നു. സ്വന്തം വസതിയില്‍ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിയതായി പൊലീസ് പറഞ്ഞു. യഥാർഥ മരണ കാരണം എന്താണെന്നു മനസിലാക്കാൻ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് വരണമെന്നും പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി ഉറങ്ങാൻ പോയ ശേഷം മകളെ കണ്ടിട്ടില്ലെന്നും ആത്മഹത്യയിലേക്കു നയിച്ച കാരണം എന്താണെന്നറിയില്ലെന്നും മല്ലികയുടെ മാതാവ് പ്രതികരിച്ചു. 2014ൽ കങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തിയ ‘റിവോള്‍വർ റാണി’ എന്ന ചിത്രത്തിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. ഷാൻ റഹ്മാന്റെ ‘യാരാ തുഝെ’ എന്ന മ്യൂസിക് വിഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016ൽ ബിജെപിയിൽ ചേര്‍ന്ന മല്ലിക രണ്ടുവർഷത്തിനു ശേഷം പാർട്ടി വിട്ടു.