നടി ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നു. അടുത്തിടെയാണ് ബിജെപിയിൽ നിന്നും ഗൗതമി രാജിവച്ചത്. തൻറെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കൾ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പാർട്ടി വിട്ടത്. ബിജെപി വിടുന്ന കാര്യം ഗൗതമി എക്‌സിലൂടെയാണ് പങ്കുവച്ചത്. ഏറെ വേദനയോടെയാണ് പാർട്ടി വിടുന്നതെന്നായിരുന്നു താരം കുറിച്ചത്.