മട്ടന്നൂർ പഴശ്ശിരാജ എന്‍എസ്എസ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗിംഗിന്റെ പേരിൽ മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. വിദ്യാർഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ഫെബ്രുവരി അഞ്ചിനാണ് സംഭവം നടന്നത്. പരാതി കോളജ് അധികൃതർ പൊലീസിന് കൈമാറി. അന്വേഷണത്തിനു ശേഷം കൂടുതൽ നടപടിയെടുക്കും ഇതിനായി ആഭ്യന്തര അന്വേഷണത്തിനു സമിതിയെ നിയമിച്ചിട്ടുണ്ട്.