ഖസർമുല്ലയോട് വീട്ടിലിരിക്കാൻ ആർടിഒ

At Malayalam
1 Min Read

കണ്ണൂരിൽ ബസുകളുടെ മൽസര ഓട്ടത്തിൽ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ പരാതിയിൽ ഒരു ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ മാസം അഞ്ചാം തീയതി ആണ് സംഭവം.

കായലോട് , പാനുണ്ട റോഡിൽ കുടജാദ്രി എന്ന ബസ്സിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ മറികടക്കാനായി പിന്നാലെ വന്ന ഖസർമുല്ല ബസ് ഇടത് വശത്ത് കൂടി അപകടകരമായ രീതിയിൽ ഓടിച്ച് പോവുകയായിരുന്നു. പിന്നാലെ യാത്രക്കാർ മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകി.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ എൻഫോഴ്സസ്മെന്റ് ആർടിഒ മുജീബ് സിയു ആണ് ഖസർമുല്ല ബസിന്റെ ഡ്രൈവർ അർജുന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്‌തത്‌. ഇനി കുറ്റം ആവർത്തിച്ചാൽ ബസിൻ്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.ഇത്തരം സംഭവങ്ങൾക്ക് എതിരെ കൂടുതൽ പരിശോധന ഉണ്ടാകും എന്നും കണ്ണൂർ എൻഫോഴ്സസ്മെൻ്റ് ആർടിഒ അറിയിച്ചു.

Share This Article
Leave a comment