ഓർമയിലെ ഇന്ന്: ഫെബ്രുവരി 10- ബെർത്തോൾഡ് ബ്രെഹ്ത്

At Malayalam
0 Min Read

വിഖ്യാതനായ ജർമ്മൻ നാടകകൃത്തും സംവിധായകനും കവിയും ആണ്‌ ബെർത്തോൾഡ് ബ്രെഹ്ത്(10 ഫെബ്രുവരി 1898 – 14 ആഗസ്റ്റ്‌ 1956).എപ്പിക് തിയേറ്റർ എന്ന ആശയം ഇദ്ദേഹത്തിന്റെതാണ്‌.

മ്യൂനിച്ചിന്റെ വടക്ക് -പടിഞ്ഞാറൻ ഭാഗത്തുള്ള ഒഗ്സ്ബെർഗ് എന്ന സ്ഥലത്താണ് 1898 ൽ അദ്ദേഹം ജനിച്ചത് .ജീവിതകാലത്ത് മുഖ്യമായും നാടകകൃത്തായറിയപ്പെട്ട ബ്രെഹ്റ്റ്, കവിയെന്ന നിലയിൽ പ്രശസ്തനാവുന്നത് മരണാനന്തരമാണ്. അതേ എന്നു പറഞ്ഞവൻ(1930),അമ്മ (1932), ഉരുളൻതലകളും കൂമ്പൻതലകളും’ (1936), മൂന്നാം റീഹ്ഹിലെ ഭയവും ദുരിതവും ,ഏഴു ചാവുദോഷങ്ങൾ തുടങ്ങിയവ അദ്ദേഹത്തിൻ്റെ കൃതികളാണ്.

- Advertisement -
Share This Article
Leave a comment