സ്‌കൂൾ വിദ്യാർത്ഥികളെ കാണാനില്ല

At Malayalam
0 Min Read

തിരുവനന്തപുരം കാട്ടാക്കട മലയിൻകീഴിൽ മൂന്നു വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി. അന്തീർക്കോണം സ്വദേശികളായ അശ്വിൻ‌, നിഖിൽ, അരുൺ ബാബു എന്നിവരെയാണ് കാണാതായത്. അന്തീര്‍ക്കോണം ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇവർ . ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടു വന്നതിനുശേഷമാണ് വിദ്യാര്‍ഥികളെ കാണാതായത്.ഇവരെ ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ടതായി വിവരമുണ്ട്. കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയതെന്നാണ് സംശയം. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

Share This Article
Leave a comment