റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ആറാമത്തെ വായ്പാ നയ യോഗത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. പണപ്പെരുപ്പം തടയുന്നതിനായി കഴിഞ്ഞ ഫെബ്രുവരിയിൽ ബെഞ്ച്മാർക്ക് പലിശ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു. 2023 ഡിസംബറിൽ നടന്ന യോഗയത്തിലും ഇത് മാറ്റമില്ലാതെ തുടർന്നു.
2023 ജൂലൈയിൽ 7.44 ശതമാനം എത്തിയതിന് ശേഷം നടപ്പ് സാമ്പത്തിക വർഷത്തിലെ റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞു. റിസർവ് ബാങ്കിൻ്റെ കംഫർട്ട് സോണിൽ 4-6 ശതമാനമാണെങ്കിലും, 2023 ഡിസംബറിൽ ഇത് 5.69 ശതമാനമായിരുന്നു.