കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് വീണുമരിച്ച മനുവിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സ്വവര്‍ഗപങ്കാളി ജെബിന് ഹൈക്കോടതിയുടെ അനുമതി. മനുവിന്റെ മൃതദേഹം കുടുംബം ഏറ്റെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി മനുവിന്റെ മൃതദേഹം കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമാണ് ജെബിന് അനുമതി നല്‍കിയിരിക്കുന്നത്.
മനുവും ജെബിനും ഒരുവര്‍ഷത്തോളമായി ഒരുമിച്ച് താമസിച്ചുവരികയാണ്. ഇതിനിടെയാണ് മനു മരണപ്പെടുന്നത്. ഇരുവരുടേയും വിവാഹം നടന്നത് നിയമപരമല്ലാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കാനാകില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. ആശുപത്രിയിലെ പണമടയ്ക്കാന്‍ തയാറല്ലെന്ന് മനുവിന്റെ വീട്ടുകാരും അറിയിച്ചിരുന്നു. ഇതോടെ പങ്കാളിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ ഉപേക്ഷിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ജെബിന്‍ കോടതിയെ സമീപിക്കുകയായിരുന്നു.