വീട് പുനർനിർമ്മാണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

At Malayalam
1 Min Read

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഫിഷറീസ് കോളനികളിലെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനർ നിർമ്മാണപദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ 20 വീടുകൾക്ക് യൂണിറ്റ് ഒന്നിന് നാല് ലക്ഷം രൂപ നിരക്കിൽ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

അർഹതാ മാനദണ്ഡങ്ങൾ-

1. ഫിഷർമെൻ കോളനിയിലെ താമസക്കാരൻ ആയിരിക്കണം.

2. കോളനി നിലവിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനു പുറത്തും CRZ നോട്ടിഫിക്കേഷൻ പ്രകാരം ഭവനനിർമ്മാണത്തിന് അനുവദനീയ മേഖലയിലും ആയിരിക്കണം.

- Advertisement -

3.ഗുണഭോക്താവ് രജിസ്ട്രേഡ് മത്സ്യത്തൊഴിലാളിയും FIMS ID നമ്പർ ഉള്ള വ്യക്തിയും ആയിരിക്കണം. പെൻഷൻ ആയവരെയും പരിഗണിക്കും.

4. ഗുണഭോക്താവിന് വസ്തുവിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം

5. ലൈഫ് ഭവന പദ്ധതി വഴിയോ, സർക്കാരിൻ്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/ പുനർനിർമ്മാണ പദ്ധതി വഴിയോ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിച്ചവരെ പരിഗണിക്കുവാൻ പാടില്ല.

6. ഇരട്ട വീടുകൾക്ക് മുൻഗണന നൽകുന്നതായിരിക്കും.

അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിൽ 17/02/2024 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2450773

Share This Article
Leave a comment