പിഎസ്‍സി പരീക്ഷക്കിടെ ഇറങ്ങിയോടി

At Malayalam
0 Min Read

പി. എസ്. സി പരീക്ഷയിൽ ആൾമാറാട്ടമെന്ന് സംശയം. തിരുവനന്തപുരം പൂജപ്പുരയിലെ പിഎസ്‍സി പരീക്ഷക്കിടെ ഒരാൾ ഇറങ്ങിയോടി. കേരള സർവകലാശാലയുടെ ലാസ്റ്റ് ​​ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെയായിരുന്നു സംഭവം. പരീക്ഷ ഹാളിൽ എല്ലാവരും പ്രവേശിച്ചതിന് ശേഷം ഹാൾടിക്കറ്റ് പരിശോധനക്കിടെയാണ് പരീക്ഷാർത്ഥികളിലൊരാൾ ഇറങ്ങിയോടിയതെന്നാണ് പൊലീസിന് ലഭിച്ച പരാതി. ഏതെങ്കിലും വിധത്തിലുള്ള ആൾമാറാട്ടം നടന്നിരിക്കാമെന്നും പിടിക്കപ്പെടുമെന്ന് തോന്നിയപ്പോൾ ഇറങ്ങിയോടിയതാകാം എന്നും പിഎസ്‍സി അധികൃതരുടെ പരാതിയിൽ അനുമാനിക്കുന്നു. സംഭവം സംബന്ധിച്ച് പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റ് വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഈ വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൂജപ്പുര പൊലീസ്.

Share This Article
Leave a comment