ലോകത്തിലെ പ്രമുഖ ജുവലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഓസ്ട്രേലിയയിലെ ആദ്യ ഷോറൂം സിഡ്‌നിയിൽ പ്രവർത്തനമാരംഭിച്ചു. ഇതോടെ 13 രാജ്യങ്ങളിൽ മലബാർ ഗോൾഡിന് സാന്നിദ്ധ്യമായി. നിലവിൽ ഇന്ത്യ, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ, സിങ്കപ്പൂർ, മലേഷ്യ, യു.എസ്,എ, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി 340ലധികം ഷോറൂമുകൾ മലബാർ ഗോൾഡിനുണ്ട്.സിഡ്‌നിയിലെ ലിറ്റിൽ ഇന്ത്യയിലുള്ള ഹാരിസ് പാർക്കിലെ പുതിയ ഷോറൂം പ്രശസ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ്‌ലീ ആണ് ഉദ്ഘാടനം ചെയ്തത്.