ഇൻസ്പെക്ഷൻ സ്റ്റാഫ്, പാക്കിംഗ് അസിസ്റ്റന്റ് ഒഴിവ്

At Malayalam
1 Min Read

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ ഇൻസ്പെക്ഷൻ സ്റ്റാഫ്/ പാക്കിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ, മുസ്ലിം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർ, ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിൽ 5 താത്ക്കാലിക ഒഴിവുകളുണ്ട്. പ്ലസ് ടു വും ലേബൽ പ്രിന്റിംഗ് യൂണിറ്റിലെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

01/01/2023 ന് 18നും 40 നും മധ്യേയായിരിക്കണം പ്രായം. (നിയമാനുസൃത വയസ്സിളവ് ബാധകം). 15,500 രൂപയാണ് വേതനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചുകളിൽ 24 നകം പേര് രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.

Share This Article
Leave a comment