കൊല്ലം ജില്ലയിലെ അഞ്ചല്‍, വെട്ടിക്കവല ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും യോഗ്യത: ബി വി എസ് സി ആന്‍ഡ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് 12 ന് ജില്ലാ മൃഗസംരക്ഷണ ആഫീസില്‍ ഹാജരാകണം. ഫോണ്‍ 0474 2793464.