റൊണാൾഡോയ്ക്കും നെയ്മറിനും ഇന്ന് ജന്മദിനം

At Malayalam
0 Min Read

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് ഇന്ന് ആഘോഷ ദിനം. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീൽ താരം നെയ്മർ ജൂനിയറും ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. റൊണാൾഡോയ്ക്ക് 39 ഉം നെയ്മറിന് 32 ഉം ആയി പ്രായം. ബ്രസീൽ ദേശീയ ടീമിനും പാരീസ് സെയിന്റ് ജർമൻ എഫ്. സിയ്ക്കും വേണ്ടിയാണ് നെയ്മർ ഇപ്പോൾ പന്ത് തട്ടുന്നത്. നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും ആൽ നാസർ ക്ലബ്ബിന് വേണ്ടിയുമാണ് റൊണാൾഡോ കളിക്കുന്നത്.

മിന്നുന്ന ഗോളുകളുടെ അവിസ്മരണീയ നിമിഷങ്ങൾ കൊണ്ട് ആഗോളതലത്തിൽ ആരാധകരെ പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത രണ്ട് ഇതിഹാസങ്ങൾക്ക്, റൊണാൾഡോയ്ക്കും നെയ്മറിനും ജന്മദിനാശംസകൾ!

Share This Article
Leave a comment