പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് സമ്പൂർണ നിരോധനം

At Malayalam
1 Min Read

രാജ്യത്തേക്ക് പെട്രോൾ ഡീസൽ വാഹനങ്ങളുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ് ഇത്യോപ്യ. ഇത്യോപ്യ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച നാഷന്‍സ് ലോജിസ്റ്റിക്‌സ് മാസ്റ്റര്‍ പ്ലാൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പ്രഖ്യാപനം എത്തിയിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ മാത്രമേ ഇനി ഇത്യോപ്യയിൽ ഉണ്ടാകുകയുള്ളു. ഇത്യോപ്യ ഗതാഗതമന്ത്രി അലേമു സിമേയാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. 2021-2030 വര്‍ഷത്തേക്ക് ഒരു ഗ്രീന്‍ ഡെവലപ്‌മെന്റ് മാസ്റ്റര്‍ പ്ലാന്‍ ഇത്യോപ്യന്‍ പാർലമെന്റ് പുറത്തിറക്കിയിരുന്നു. 1,52,800 വൈദ്യുത വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇത്യോപ്യയിലേക്ക് വൈദ്യുത വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി പ്രവേശനം ഉണ്ടായിരിക്കുക. മറ്റു രാജ്യങ്ങൾ പെട്രോൾ ഡീസൽ വാഹനങ്ങളുടെ കാര്യത്തിൽ ചർച്ച നടക്കുമ്പോൾ ആണ് ഇത്യോപ്യ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം ആണ് മറ്റു രാജ്യങ്ങളുടെ മുന്നിൽ ഉള്ളത്. എന്നാൽ അതിനെയെല്ലാം വെല്ലുന്ന തരത്തിലുള്ള ഒരു പ്രഖ്യാപനം ആണ് കഴിഞ്ഞ ദിവസം ഇത്യോപ്യ ഗതാഗതമന്ത്രി നടത്തിയത്.

Share This Article
Leave a comment