ഒറ്റപ്പാലം മനിശ്ശേരിയിൽ ഓടി കൊണ്ടിരുന്ന റോഡ് റോളർ കത്തി നശിച്ചു. മനിശ്ശേരി വില്ലേജ് ഓഫീസ് എത്തുന്നതിന് മുൻപാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്നു റോഡ് റോളറിനാണ് തീ പിടിച്ചത്. ഓടിക്കൊണ്ടിരിക്കെ പെട്ടന്ന് പുകയും തീയും ഉയരുകയായിരുന്നു. പിന്നീട് റോഡ് റോളർ പൂർണമായും കത്തി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
Recent Updates