തമിഴ്‌നാട്ടിൽ നിന്നുള്ള 23 മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. സമുദ്രാതിർത്തി കടന്ന് മീൻ പിടിച്ചതിനാണ് നടപടി. രാമനാഥപുരം ജില്ലയിലെ രാമേശ്വരത്ത് നിന്നുള്ളവരാണ് അറസ്റ്റിലായത്. ശ്രീലങ്കയുടെ വടക്കൻ അതിർത്തിയായ കങ്കേശൻ കടലിലാണ് ഇവർ പിടിയിലായത്.
സാധാരണയായി രാമേശ്വേരത്ത് നിന്നുള്ളവർ ഇവിടെ നിന്ന് മീൻപിടിക്കാറുള്ളതാണ്. എന്നാൽ അതിർത്തി കടന്ന് മീൻപിടിച്ചെന്ന് ആരോപിച്ച്, കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കൻ നാവിക സേനാംഗങ്ങൾ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ രണ്ട് ബോട്ടുകളും പിടിച്ചെടുത്തു. പിടികൂടിയ മീൻപിടിത്തക്കാരെ കങ്കേശൻ തുറൈ നാവികത്താവളത്തിലേക്ക് കൊണ്ടുപോയി.