വരുന്നു വന്ദേ ഭാരത് സ്ലീപ്പർ

At Malayalam
1 Min Read

രാജ്യത്തെ ആദ്യത്തെ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ 2025 ഓടെ സർവീസ് ആരംഭിക്കും. സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ നിലവിലെ പ്രീമിയം രാജധാനി ട്രെയിനുകളേക്കാൾ വേഗതയുള്ളതായിരിക്കും. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് യാത്രാ സമയം രണ്ട് മണിക്കൂർ കുറയ്ക്കും. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ മാതൃക മാർച്ചോടെ തയ്യാറാകുമെന്നും ഏപ്രിൽ മുതൽ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

ഐസിഎഫിലാണ് (ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി) വന്ദേ ഭാരത് (വിബി) സ്ലീപ്പർ കോച്ചുകൾ രൂപകല്പന ചെയ്യുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ വർഷം ഒക്ടോബറിൽ എക്‌സിൽ പോസ്റ്റുചെയ്‌ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ അടിസ്ഥാന മാതൃക അംഗീകരിച്ചതായും ട്രെയിൻ സെറ്റുകളുടെ നിർമ്മാണം ആരംഭിച്ചതായും അറിയുന്നു. ട്രെയിനിൽ16 കോച്ചുകളുണ്ടാകും. ഫസ്റ്റ് എസി ടയറിൻ്റെ ഒരു കോച്ച് ഉൾപ്പെടെ മൊത്തത്തിൽ 857 ബെർത്തുകളാണുള്ളത്.

Share This Article
Leave a comment