അതിരപ്പിള്ളിയിൽ പുലിയിറങ്ങി

At Malayalam
0 Min Read

തൃശൂർ അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. അതിരപ്പിള്ളി പ്ലാന്റെഷനിലെ പത്താം ഡിവിഷനിലാണ് പുലിയിറങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ പുലി പശുവിനെ കൊന്നു. പത്താം ഡിവിഷനിൽ താമസിക്കുന്ന സാമിന്റെ പശുവിനെയാണ് പുലി കൊന്നത്.വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

സമീപത്തെ കാട്ടിൽ പുലിയുണ്ടെന്നും ഏത് നിമിഷവും പുലിയുടെ ആക്രമണം ഉണ്ടാകാമെന്നും പ്രദേശവാസികൾ പറയുന്നു. അടുത്തിടെ തൃശൂരിലെ പാലപ്പിള്ളിയിൽ പുലിയിറങ്ങിയിരുന്നു. രണ്ട് ദിവസങ്ങളിലായി ജനവാസ മേഖലയിറങ്ങിയ പുലി സമീപവാസികളുടെ വളർത്തുമൃ​ഗങ്ങളെ ആക്രമിച്ചിരുന്നു.

Share This Article
Leave a comment