കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ഉടൻ

At Malayalam
1 Min Read

സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്ന് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ഉടൻ ആരംഭിക്കാൻ കെഎസ്ആർടിസി. 2019ല്‍ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിന്‍റെ ഭാഗമായാണ് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. വോള്‍വോ ലോ ഫ്‌ളോര്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുക.

പ്രധാനമായും പൊള്ളാച്ചി, കോയമ്പത്തൂര്‍, തെങ്കാശി, തേനി, വാളയാര്‍, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വീസുകളെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. കേരളത്തിലെ മിക്ക യൂണിറ്റുകളില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും. യാത്രക്കാർക്ക് പ്രയോജനമുള്ള തരത്തിലുള്ള സർവീസുകളാണ് ആരംഭിക്കുക. കൂടുതല്‍ വിവരങ്ങള്‍, സര്‍വീസുകളുടെ സമയക്രമം, ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Share This Article
Leave a comment