മാലദ്വീപിൽ സേന സാന്നിധ്യം നിർബന്ധപൂർവം നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ. മാലിദ്വീപിൽ നിന്നുള്ള സേനയെ പിൻവലിക്കുമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യ-മാലിദ്വീപ് കോർ ഗ്രൂപ്പ് യോഗത്തിന് തുടർച്ചയായാണ് തീരുമാനം.ആദ്യസംഘം മാർച്ച് 10ന് മാലിദ്വീപിൽ നിന്ന് പിന്മാറും. മെയ് 10നകം മാലിദ്വീപിൽ നിന്ന് പൂർണമായും ഇന്ത്യൻ സേന പിൻവാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി. മൂന്നാം കോർ ഗ്രൂപ്പ് യോഗം ഫെബ്രുവരിയിൽമാലിദ്വീപിൽ നടത്താനാണ് തീരുമാനം.