സാഹിത്യ അക്കാദമിയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോയ തനിക്ക് 3500 രൂപ ചെലവായെന്നും പ്രതിഫലമായി കിട്ടിയത് 2400 രൂപയാണെന്നും ബാലചന്ദ്രൻ ചുള്ളിക്കാട്.തന്നെ ഇത്തരം പരിപാടികൾക്ക് വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ നടപടി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ.
അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പ്രശ്നമാണെന്നും ബാലചന്ദ്രനണ്ടായ വിഷമത്തിൽ തങ്ങൾക്ക് സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിമിതമായ ഫണ്ട് കൊണ്ട് നടത്തുന്ന ഉത്സവമാണ്. ക്ലറിക്കൽ രീതിയിൽ കൈകാര്യം ചെയുമെന്ന് അറിയില്ലായിരുന്നു. കിലോമീറ്റര്‍ കണക്കാക്കിയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന് പണം നൽകിയത്. നേരത്തെ ഈ പ്രശ്നം തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
.