നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ്, എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ്, ഫെർട്ടിലൈസർ കോർപറേഷൻ ഒഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമായ രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ 39 അറ്റൻഡന്റ് ഒഴിവ്.
തെലുങ്കാനയിലാണു നിയമനം. ഫെബ്രുവരി 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ഡീസൽ മെക്കാനിക്, മെക്കാനിക് റിപ്പയർ ആൻഡ് മെയിന്റനൻസ് ഒഫ് ഹെവി വെഹിക്കിൾ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റേഷൻ മെക്കാനിക്.