വിദേശ രാജ്യങ്ങളിൽ മരണപ്പെട്ടത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ

At Malayalam
1 Min Read

2018 മുതൽ രാജ്യത്തിന് പുറത്ത് വിവിധ സാഹചര്യങ്ങളിൽ മരിച്ച് 403 വിദ്യാർത്ഥികളെന്ന് കണക്കുകൾ. സ്വാഭാവിക കാരണങ്ങൾ കൊണ്ടും അപകടങ്ങളിലും ആരോഗ്യ കാരണങ്ങൾ കൊണ്ടുമാണ് ഈ മരണങ്ങളെന്നാ ണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവുമധികം വിദ്യാർത്ഥികൾ മരിച്ചിട്ടുള്ളത് കാനഡയിലാണ്. 91 പേരാണ് ഇക്കാലയളവിൽ മരിച്ചിട്ടുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ. ഇംഗ്ലണ്ടിൽ മരിച്ചത് 48 ഇന്ത്യൻ വിദ്യാർത്ഥികളാണ്.

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമം കേന്ദ്ര സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമെന്നാണ് കേന്ദ്രമന്ത്രി എസ് ജയ്ശങ്കർ വിശദമാക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന് ലഭ്യമായിട്ടുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 403 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണങ്ങളാണ് 2018 മുതലുണ്ടായിട്ടുള്ളത്. വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

- Advertisement -

91 ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിലും 48 പേർ ഇംഗ്ലണ്ടിലും 40 പേർ റഷ്യയിലും 36 പേർ അമേരിക്കയിലും 35 പേർ ഓസ്ട്രേലിയയിലും 21 പേർ യുക്രൈനിലും 20 പേർ ജർമനിയിലുമാണ് മരിച്ചിട്ടുള്ളത്. സൈപ്രസിൽ 14 ഉം ഫിലിപ്പീൻസിലും ഇറ്റലിയിലും 10 പേർ വീതവും ഖത്തറിലും ചൈനയിലും കിർഗിസ്ഥാനിലും 9 പേർ വീതവും ഇന്ത്യൻ വിദ്യാർത്ഥികൾ മരണപ്പെട്ടിട്ടുണ്ട്.

Share This Article
Leave a comment