ഷാരൂഖ് ഖാൻ ചിത്രത്തിൽ യഷ്

At Malayalam
0 Min Read

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്ന കന്നട സൂപ്പർതാരം യഷ് തുടർന്ന് ഷാരൂഖ് ഖാൻ ചിത്രത്തിൽ അഭിനയിക്കും. റെഡ് ചില്ലീസ് എന്റർടെയ്‌ൻമെന്റ് നിർമിക്കുന്ന ചിത്രമാണ് ബോളിവുഡിൽ യഷിന്റെ രണ്ടാമത്തെ സിനിമ. അതേസമയം ഫെബ്രുവരിയിൽ രാമായണയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മൂന്നു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിൽ രാവണനായാണ് യഷ് എത്തുക. യഷിന്റെ ഭാഗം ജൂലായിൽ ചിത്രീകരിക്കും . ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ടോക്സിക് ആണ് യഷിന്റെ മറ്റൊരു ചിത്രം. ശ്രുതി ഹാസനാണ് നായിക.

Share This Article
Leave a comment