യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അഡ്വക്കേറ്റ് ബി.എ.ആളൂരിനെതിരെ കേസ്. എറണാകുളം സെൻട്രല്‍ പോലീസാണ് കേസെടുത്തത്. ഒരു കേസിന്റെ ആവശ്യത്തിന് ആളൂരിന്റെ ഓഫീസില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ്. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. വിഷയത്തില്‍ പ്രതികരണവുമായി ആളൂർ രംഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂർ പറഞ്ഞു.