കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ കൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രൈവറ്റ് ജോബ് പോർട്ടൽ എന്ന ഓൺലൈൻ പോർട്ടൽ നടപ്പാക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി വി .ശിവൻകുട്ടി. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാന വ്യാപകമായി നിയുക്തി ജോബ് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. എംപ്ലോയ്മെന്റ് എക്സേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ റെക്കോഡുകളുടെ ഡിജിറ്റൈസേഷൻ പ്രവൃത്തികൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.