മുന്‍ ഇന്ത്യന്‍ ചീഫ് സെലക്റ്റര്‍ ചേതന്‍ ശര്‍മ കഴിഞ്ഞ വര്‍ഷം നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സൗരവ് ഗാഗുലി. കൊഹ്‌ലിക്കും ഗാംഗുലിക്കും ഇടയില്‍ കടുത്ത ഈഗോ ഉണ്ടായിരുന്നുവെന്നാണ് ശര്‍മയുടെ വെളിപ്പെടുത്തൽ. എന്നാൽ കൊഹ്‌ലി എന്റെ മകനെ പോലെയാണെന്നാണ് ഗാംഗുലി ഇപ്പോൾ പറയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറി തികയ്ക്കാന്‍ കൊഹ്‌ലിക്ക് കഴിയട്ടെ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണാണ് കൊഹ്‌ലി എന്നും അദ്ദേഹം പറഞ്ഞു.