ചരിത്രത്തിലാദ്യമായി വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 500 കടന്നു. കഴിഞ്ഞയാഴ്ച 320 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരും അറിയുന്നത്.
വിപണിയുള്ള മദ്ധ്യപ്രദേശിലെ മന്ദ്‌സൗറിലാണ് വില നിശ്ചയിക്കുന്നത്. അവിടെ നിന്നാണ് രാജ്യത്തെ മൊത്തവ്യാപാര മാർക്കറ്റുകളിൽ ഉള്ളി എത്തുന്നത്. മുൻ വർഷത്തെ ഉത്പാദനത്തിലെ കുറവും ഇക്കുറി കാലവസ്ഥാ വ്യതിയാനത്താൽ വിളവെടുപ്പ് വൈകുന്നതും വില കുതിക്കാൻ ഇടയാക്കി