മിലിട്ടറി ആശുപത്രിയിൽ നിന്നും എച്ച്ഐവി ബാധ; കര-വ്യോമ സേനകൾക്ക് കോടതി നോട്ടീസ്

At Malayalam
0 Min Read

സൈനിക ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ചതിന് പിന്നാലെ എച്ച്ഐവി ബാദിതനായ വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് നഷ്ടപരിഹാരം ഇതുവരെ നൽകിയില്ല. പരാതിക്കാരാന് 1.6 കോടി നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കത്തിനെതിരെ കോടതി അലക്ഷ്യ നോട്ടീസ് നൽകി. ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് കാരണം ബോധിപ്പിക്കാൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കോടതി നിർദേശം നൽകി. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആംഡ് ഫോഴ്സസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

Share This Article
Leave a comment