ജപ്പാൻകാരനായ ഒരു സസ്യശാസ്ത്രജ്ഞനും സസ്യ പരിസ്ഥിതിശാസ്ത്രത്തിൽ വിദഗ്ദ്ധനുമായിരുന്നു അകിര മിയവാക്കി. (ജനനം 29 January 1928 – മരണം 2021 ജൂലൈ 16). മിയാവാക്കി വനം എന്നറിയപ്പെടുന്ന നട്ടുവളർത്തുന്ന വനത്തിന്റെ സ്രഷ്ടാവ് എന്നനിലയിൽ അദ്ദേഹം പ്രശസ്തനാണ്. വിത്തുകളെപ്പറ്റിയും പ്രകൃതിദത്തവനങ്ങളെപ്പറ്റിയും ഇദ്ദേഹം പഠിച്ചു.
ഭൂമിയിൽ പ്രകൃതിദത്ത സസ്യങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ ഒരു വിദഗ്‌ദ്ധനായി അദ്ദേഹം ലോകമെമ്പാടും സജീവമായിരുന്നു. 1993 മുതൽ യോകോഹാമ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ എമെറിറ്റസും ജാപ്പനീസ് സെന്റർ ഫോർ ഇന്റർനാഷണൽ സ്റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറുമായിരുന്നു. 2006 ൽ അദ്ദേഹത്തിന് ബ്ലൂ പ്ലാനറ്റ് സമ്മാനം ലഭിച്ചു.