വഴിയോര ഭക്ഷണശാലയിലെ ജീവനക്കാർക്കു നേരെ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന് ബിജെപി നേതാവിനെ ആക്രമിച്ചു. ആക്രമിക്കപ്പെട്ടെന്ന ബിജെപി ഗുഡിയാത്തം പഞ്ചായത്ത് യൂണിയൻ സെക്രട്ടറി എസ്.ലോകേഷിന്റെ പരാതിയിൽ ഗുഡിയാത്തം സ്വദേശികളായ മുഹമ്മദ് ഇസ്‌മായിൽ, കെ.വസീം, എസ്.ബാബു എന്നിവരെ ആമ്പൂർ പൊലീസ് അറസ്‌റ്റ് ചെയ്തത്.
പാർട്ടി പരിപാടികൾക്കു ശേഷം രാത്രി ഭക്ഷണം കഴിക്കാനായി ഇവിടെയെത്തിയ ലോകേഷും സുഹൃത്ത് അശോക് കുമാറും എതിർവശത്തിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന ജീവനക്കാരെ നോക്കി ‘ജയ് ശ്രീറാം’ എന്നു വിളിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർച്ചയായ മുദ്രാവാക്യം വിളിയിൽ പ്രകോപിതരായ ജീവനക്കാർ ലോകേഷിനെ ആക്രമിക്കുകയായിരുന്നു. ലോകേഷിന്റെ മുഖത്തും കൈകൾക്കു പരുക്കേറ്റു. ഇയാളെ ഗുഡിയാത്തം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തുമ്പോഴേക്കും കടന്നുകളഞ്ഞ പ്രതികളെ പ്രത്യേക പൊലീസ് സംഘം വീടുകളിലെത്തിയാണ് അറസ്‌റ്റ് ചെയ്‌തത്.