മൂന്ന് വയസ്സുകാരന്റെ വെടിയേറ്റ് സഹോദരന്‍ കൊല്ലപ്പെട്ടു

At Malayalam
1 Min Read

അമേരിക്കയിൽ മൂന്ന് വയസുകാരന്‍ അബദ്ധത്തില്‍ ഉതിര്‍ത്ത വെടിയേറ്റ് രണ്ട് വയസുള്ള സഹോദരന്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ മതാപിതാക്കള്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി കേസ്സെടുത്തു. യുഎസിലെ കെന്‍റണ്‍ കൌണ്ടിയിൽ ജനുവരി 22 നാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ വെടിയുണ്ട നിറച്ച തോക്ക് മൂന്ന് വയസുള്ള കുട്ടിക്ക് എടുക്കാന്‍ പാകത്തിന് വച്ചതാണ് ദുരന്തത്തിന് കാരണമൊന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. ടിവിയില്‍ സ്പൈഡര്‍ മാന്‍ കാണുന്നതിനിടെ മേശവലിപ്പില്‍ അച്ഛന്‍റെ തോക്ക് കണ്ടതായി മൂന്ന് വയസുകാരന്‍ പോലീസിന്‍റെ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. അനിയനെ വെടിവച്ചത് ആരാണെന്ന് ചോദിച്ചപ്പോള്‍ കുട്ടി നിഷ്ക്കളങ്കമായി ‘ഞാന്‍’ എന്ന് മറുപടി നല്‍കി.


തിര നിറച്ച തോക്ക് കുട്ടികള്‍ക്ക് എടുക്കാന്‍ പാകത്തിന് വച്ച മാതാപിതാക്കള്‍ രണ്ട് വയസുകാരന്‍റെ മരണത്തിന് കാരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് രണ്ട് വയസുകാരന്‍റെ മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിന് പിന്നാലെ കുട്ടികളുടെ അമ്മയായ സെലീന ഫാരെല്‍, അച്ഛന്‍ തഷൌണ്‍ ആഡംസ് എന്നിവർക്കെതിരെ സെക്കന്‍ഡ് ഡിഗ്രി നരഹത്യ, കുറ്റവാളിയുടെ തോക്ക് കൈവശം വയ്ക്കല്‍, ഉപേക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

Share This Article
Leave a comment