അച്ഛനെ കൊല്ലുമെന്ന് കാമുകൻ; 10-ാം ക്ലാസുകാരി ജീവനൊടുക്കി

At Malayalam
1 Min Read

കാസർഗോഡ് കാമുകന്‍റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച 10-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ബദിയടുക്കയിലാണ് സംഭവം. പ്രണയബന്ധം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് പെൺ‌കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവത്തൽ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ (24) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബദിയടുക്ക സ്വദേശിയായ 16കാരിയും മൊഗ്രാല്‍ സ്വദേശിയായ യുവാവും സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞത്തോടെ പെണ്‍കുട്ടിയെ വിലക്കി. ഇതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി.

പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുന്ന വഴി യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ജനുവരി 23ന് പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. വിദ്യാർഥിയുടെ മരണമൊഴിയനുസരിച്ച് ഇയാൾക്കതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഒളിവിൽ പോയ അന്‍വറിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.

Share This Article
Leave a comment