തമിഴ് സംസാരിച്ചതിന് വിദ്യാർത്ഥിയുടെ ചെവി മുറിച്ചു

At Malayalam
1 Min Read

സ്‌കൂളിൽ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയിൽ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവൊട്ടിയൂർ സ്വദേശികളുടെ മകൻ മനീഷ് മിത്രനാ(10)ണ് പരുക്കേറ്റത്. സ്കൂ‌ളിൽ വച്ച് കുട്ടി വീണു പരുക്കേറ്റെന്ന വിവരത്തെ തുടർന്നു മാതാപിതാക്കൾ എത്തിയപ്പോഴാണു ചെവി മുറിഞ്ഞുതൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് പ്ലാസ്‌റ്റിക് സർജറി നടത്തി. ഇതിനുശേഷമാണു കുട്ടി യഥാർഥ കാരണം വെളിപ്പെടുത്തിയത്.

കളിക്കുന്നതിനിടെ സഹപാഠിയോട് തമിഴിൽ സംസാരിച്ചതിൻ്റെ പേരിലാണ് അധ്യാപിക തന്റെ ചെവി പിടിച്ചുവലിച്ചതെന്നു കുട്ടി അമ്മയോട് പറഞ്ഞു. ഇതിൽ പ്രകോപിതരായ രക്ഷിതാക്കൾ സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. അധ്യാപികയും തട്ടിക്കയറിയതോടെ കുട്ടിയുടെ അമ്മ ഇവരെ മർദിച്ചെന്നും പരാതിയുണ്ട്. പിന്നാലെയാണ് മാതാപിതാക്കൾ റോയപുരം പൊലീസിൽ പരാതി നൽകിയത്. മർദിച്ചെന്ന് ആരോപിച്ച് അധ്യാപികയും ചികിത്സ തേടി.

Share This Article
Leave a comment