സ്കൂൾ ഉച്ചഭക്ഷണത്തിനും ലൈസൻസ്

At Malayalam
0 Min Read

സ്കൂൾ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിനും ലൈസൻസ് നിർബന്ധമാക്കാൻ ഭക്ഷ്യസുരക്ഷാ ഡയറക്ടറേറ്റിന്റെ തീരുമാനം. ഭക്ഷണമുണ്ടാക്കി വിൽപ്പനയോ വിതരണമോ നടത്തുന്നവർ ലൈസൻസോ രജിസ്ട്രേഷനോ എടുക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ നിയമം. നിരവധി സ്‌കൂളുകൾക്ക് ഇതു സംബന്ധിച്ച് നോട്ടീസ് നൽകി. 12,000 സ്‌കൂളുകളിൽ ഉച്ചഭക്ഷണപദ്ധതിയുണ്ട്. പ്രഥമാധ്യാപകർക്കാണ് നിർവഹണച്ചുമതല. അതിനാൽ, സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള ലൈസൻസോ രജിസ്ട്രേഷനോ പ്രഥമാധ്യാപകരുടെ പേരിലാണ് എടുക്കേണ്ടത്. ഇതിനുപുറമേ, പാചകത്തൊഴിലാളികളുടെ ആരോഗ്യപരിശോധനയുടെ സാക്ഷ്യപത്രവും ഹാജരാക്കണം.

ഉച്ചഭക്ഷണപദ്ധതി ഭക്ഷ്യസുരക്ഷയുടെ പരിധിയിൽ വരുന്നത് കുട്ടികളുടെ ആരോഗ്യപരിരക്ഷയ്ക്ക് സഹായകമാവുമെന്നാണ് വിലയിരുത്തൽ. ലൈസൻസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കളക്‌ടർമാർ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും പ്രഥമാധ്യാപകരുടെയും യോഗങ്ങൾ വിളിച്ചു. ലൈസൻസ് എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടില്ല.

Share This Article
Leave a comment