ശരിക്കും ഭാഗ്യവാന് എത്ര കിട്ടും?

At Malayalam
2 Min Read

ക്രിസ്മസ്-ന്യു ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 20 കോടി നേടിയ ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്തു തന്നെ. XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയത്. തിരുവനന്തപുരം സ്വദേശിയ്ക്ക് തന്നെയാണോ അതോ മറ്റു ജില്ലക്കാർക്കാണോ ,ഭാഗ്യശാലി മറ്റു സംസ്ഥാനക്കാർ ആരെങ്കിലുമാണോ എന്നുമറിയില്ല. 20 കോടി കിട്ടിയ ഭാഗ്യവാന് സത്യത്തിൽ എത്ര രൂപ കയ്യിൽ കിട്ടും എന്ന് നോക്കിയാലോ ?

സമ്മാനത്തുകയിൽ നിന്നും ആദ്യം പിടിക്കുന്നത് ഏജൻസി കമ്മീഷനാണ്. സമ്മാനത്തുകയുടെ പത്തു ശതമാനമാണത്. അപ്പോൾ 20കോടിയിൽ നിന്ന് രണ്ടു കോടി ആ ഇനത്തിൽ മാറിക്കിട്ടി. ആ രണ്ടു കോടിയിൽ നിന്നും റ്റി ഡി എസും നിയമാനുസൃതമായ ടാക്സും കഴിഞ്ഞ് ബാക്കി ടിക്കറ്റ് വിറ്റ ഏജൻസിക്ക് കിട്ടും. ഈ രണ്ടു കോടി കഴിഞ്ഞ് ബാക്കി 18 കോടിയുടെ 30 ശതമാനമാണ് റ്റി ഡി എസ് ആയി അടയ്ക്കേണ്ടത്. അതും കഴിഞ്ഞ് ബാക്കി വരുന്ന 12.6 കോടി രൂപ ഭാ​ഗ്യവാന് കൈയിൽ വാങ്ങാം.

ഇപ്പോൾ നറുക്കെടുപ്പു കഴിഞ്ഞ ക്രിസ്മസ്- പുതുവത്സര ബമ്പറിന്റെ രണ്ടാം സമ്മാനത്തിനുമൊരു പ്രത്യേകതയുണ്ട്. ഒന്നാം സമ്മാനം പോലെ തന്നെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ ഇത് ഒരു കോടി വീതം ഇരുപത് പേർക്കാണ് നൽകുന്നു എന്നതാണത്. ഇങ്ങനെ ഒരു കോടി ലഭിക്കുന്ന ഭാ​ഗ്യവാന് 63 ലക്ഷം രൂപ എല്ലാം കഴിഞ്ഞ് കയ്യിൽ വാങ്ങാം. 30 ശതമാനം നികുതി എന്നത് കഴിച്ചാണ് ഈ പറഞ്ഞതുക. സമ്മാന തുക അനുസരിച്ച് സർചാർജ് ആദായ നികുതി വകുപ്പിന് നൽകണം. എന്നാൽ 50 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് സർചാർജ് നൽകേണ്ടതില്ല . ഒന്നു മുതൽ രണ്ടു കോടി വരെയുള്ള തുകകൾക്ക് 15 ശതമാനം സർചാർജ് നൽകിയേ മതിയാവൂ. ഇതിനു പുറമേ സെസും ഈടാക്കും. വില്പന്ന നടത്തിയ ഏജൻസിക്കുള്ള 10 ശതമാനം കമ്മീഷൻ കഴിച്ചാണ് ഒരു കോടി സമ്മാനം കിട്ടിയവർക്ക് 63 ലക്ഷം രൂപ കയ്യിൽ ലഭിക്കുന്നത്.

അൻപത് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ക്രിസ്തുമസ് – പുതുവത്സരത്തിനായി ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 45 ലക്ഷത്തി ആറായിരത്തി പത്ത് ടിക്കറ്റുകൾ വിറ്റു . ഒരു ടിക്കറ്റ് വില 400 രൂപയാണ്. ഇതിലൂടെ 180 കോടിയിൽ അധികമാണ് വിറ്റുവരവ്. കൂടാതെ വിവിധ നികുതികളായും സർക്കാരിന് വരുമാനം കിട്ടും. എങ്കിലും തുക മുഴുവനായും സർക്കാരിനുകിട്ടില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കുള്ള ചെലവ്, ഭരണപരമായ ചെലവുകൾ, പരസ്യത്തിനുള്ള ചെലവ്, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിന് ലഭിക്കുകയുള്ളു.

- Advertisement -
Share This Article
Leave a comment