ദന്തൽ സർജൻ ഒഴിവ് സർക്കാർ ആയുർവേദ കോളെജിലെ ശാലാക്യതന്ത്ര വകുപ്പിലെ ദന്തൽ സർജൻ തസ്തികയിൽ ഹോണറേറിയം (മാസം 30,000 രൂപ) അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 30ന് രാവിലെ 11ന് കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്‍റർവ്യൂ നടത്തും. താത്പര്യമുള്ള ബി.ഡി.എസും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തിൽ ഹാജരാകണം.