മോണാലിസ പെയിൻ്റിങ്ങിൽ സൂപ്പൊഴിച്ചു

At Malayalam
0 Min Read

ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ മോണാലിസ പെയിൻ്റിങ്ങിന് നേരെ ആക്രമണം. ചിത്രത്തിന് മുകളിൽ സൂപ്പൊഴിച്ചായിരുന്നു പ്രതിഷേധം. അതേസമയം, ചിത്രത്തിന് ബുള്ളറ്റ്പ്രൂഫ് സംരക്ഷണം ഉള്ളതിനാൽ കേടുപാടുകൾ സംഭവിച്ചില്ല. പാരീസിലെ ലൂവർ മൂസിയത്തിലാണ് ചിത്രം ഉള്ളത്. പരിസ്ഥിതി പ്രക്ഷോഭകരാണ് ചിത്രത്തിന് നേരെ കടന്നു കയറി സൂപ്പ് ഒഴിച്ചത്.

പതിനാറാം നൂറ്റാണ്ടിൽ ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ് മോണാലിസ. ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രമാണിത്. ഏതാണ്ട് 8000 കോടി രൂപയ്ക്ക് ചിത്രം ഇൻഷൂർ ചെയ്തിട്ടുണ്ട്.

Share This Article
Leave a comment