കുടലിലെ കാൻസറിനെതിരെയുള്ള വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ബ്രിട്ടനിലെ റോയൽ സറെ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റാണ് ലോകത്തിൽ ആദ്യമായി വാക്സിൻ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. യുകെയിലും ഓസ്ട്രേലിയയിലുമുള്ള രോഗികൾക്കാണ് പരീക്ഷണ അടിസ്‌ഥാനത്തിൽ വാക്സിൻ നൽകുന്നത്. രണ്ട് ആഴ്ച വ്യത്യാസത്തിൽ മൂന്ന് ഡോസുകളായി നൽകുന്ന വാക്സിൻ പ്രതിരോധ ശേഷിയെ വർദ്ധിപ്പിച്ച് കാൻസറിനെ തുരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് വിജയകരമായാൽ നിലവിലെ പതിവ് ചികിത്സാ രീതികൾ അവസാനിപ്പിക്കാൻ സാധിക്കും. റോയൽ സറേയിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്‌റ്റ് ഡോ. ടോണി ധില്ലോണും അപ്ലെയ്‌ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ടിം പ്രൈസും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. ‘ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസറിനുള്ള ആദ്യ ചികിത്സ വാക്സിനാണിത്.