ഭൂമിയിൽ നിന്ന് 97 പ്രകാശവർഷം അകലെയുള്ള എക്സോപ്ലാനറ്റിൻ്റെ അന്തരീക്ഷത്തിൽ ജല തന്മാത്രകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. GJ 9827d എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന് ഭൂമിയുടെ ഇരട്ടി വ്യാസമുണ്ട്, പുതിയ പഠനമനുസരിച്ച് അന്തരീക്ഷത്തിൽ ജലബാഷ്പം ഉള്ളതായി കണ്ടെത്തിയ ഏറ്റവും ചെറിയ എക്സോപ്ലാനറ്റാണിത് .ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചുള്ള പഠനത്തിലാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
സൗരയൂഥത്തിനപ്പുറമുള്ള ഗ്രഹങ്ങളുടെ ഉത്ഭവം മനസ്സിലാക്കാൻ പുതിയ കണ്ടെത്തൽ കൂടുതൽ സഹായകമാകും. ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ ഈകണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.ഈ ഗ്രഹത്തിൽ ജീവൻ നിലനിൽക്കാനുള്ള സാഹചര്യം ഒട്ടും തന്നെയില്ല. ജലസമൃദ്ധമായ അന്തരീക്ഷത്തെ ചുട്ടുപൊള്ളുന്ന നീരാവിയാക്കിമാറ്റാൻ കഴിയുന്ന ചൂടാണ് (427 ഡിഗ്രി സെൽഷ്യസ്) ഈ ഗ്രഹത്തിലുള്ളത്. എങ്കിലും ഗ്രഹത്തിന്റെ അന്തരീക്ഷത്തിന്റെ യഥാർത്ഥ സ്വഭാവം ഇതുവരെ കണ്ടെത്താനായിട്ടില്ല.