മറിമായം പരമ്പരയിലെ പ്രധാന അഭിനേതാക്കളായ
മണികണ്ഠൻ പട്ടാമ്പി – സലിം ഹസൻ എന്നിവർ
തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
സപ്തതരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നായരമ്പലം, എളങ്കുന്നപ്പുഴ, വൈപ്പിൻ, എടവനക്കാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
പഞ്ചായത്ത് ജെട്ടി ഒരു ഗ്രാമത്തിൻ്റെ പൊതുവായ സാമൂഹ്യ വിഷയങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ്. മറിമായം പരമ്പരയിലെ മുഴുവൻ അഭിനേതാക്കൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയി
ക്കുന്നുണ്ട്. സലിം കുമാറും പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുണ്ട്
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
ക്രിഷ് കൈമൾ ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സാബു മോഹൻ.