അവസരങ്ങൾ: സാഗർമിത്ര നിയമനം

At Malayalam
0 Min Read

ഫിഷറീസ് വകുപ്പിൽ സാഗർമിത്ര തസ്തികയിലേക്ക് അഞ്ച് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/സുവോളജി എന്നിവയിൽ ഏതെങ്കിലും ബിരുദം നേടിയിട്ടുളള പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്താൽ കഴിയുന്നവർക്ക് അപേക്ഷിക്കാം. വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ളവരും 35 വയസ്സിൽ കുറയാത്തവരുമായിരിക്കണം.

താനൂർ, പൊന്നാനി എന്നിവിടങ്ങളിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന. പ്രതിമാസം 15,000 രൂപ ഇൻസെന്റീവ് ലഭിക്കും. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും പൊന്നാനി, താനൂർ മത്സ്യ ഭവനകളിൽ നിന്ന് ലഭിക്കും. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയുമായി ജനുവരി 29ന് രാവിലെ പത്തിന് മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകണം.

Share This Article
Leave a comment