രാജ്യം 75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങുമ്പോൾ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ജയ്പൂരിൽ എത്തി. രാജസ്ഥാനിലെ പിങ്ക് സിറ്റി സന്ദർശിക്കാനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ മോദിയ്ക്കൊപ്പം ചില പൈതൃക സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യും. ജനുവരി 26 ന് ഡൽഹിയിലെ കർത്തവ്യ പഥിൽ വച്ചു നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് മാക്രോൺ. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്കുള്ള അവസാന നിമിഷമാണ് മാക്രോൺ ക്ഷണം സ്വീകരിച്ചതെന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സൂചനയാണ്.