പത്മശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പട്ടികയില്‍ മൂന്ന് മലയാളികള്‍

At Malayalam
0 Min Read
EP Narayanan Satyanarayana Baleri Sadanam Balakrishnan

2024ലെ പത്മശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 34 പേരുടെ പട്ടികയില്‍ മൂന്ന് മലയാളികളാണ് ഉള്ളത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍, കാസര്‍കോട്ടെ നെല്‍ കര്‍ഷകനായ സത്യനാരായണ ബലേരി എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികള്‍. 75ാം റിപ്പബ്ലിദ് ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.പുരസ്‌കാരം നീണ്ട കാലത്തെ കലാജീവിതത്തിന് കിട്ടിയ അംഗീകാരമാണെന്ന് കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍ പ്രതികരിച്ചു. 67 വര്‍ഷം കഥകളിയോടൊപ്പമായിരുന്നു. പുരസ്‌കാരം ഗുരുനാഥന്മാര്‍ക്ക് സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a comment