ജനവാസ മേഖലയിൽഇറങ്ങിയ കരടിയെ കാട്ടിലേക്ക് ഓടിച്ചു കയറ്റി. ബുധനാഴ്‌ച രാത്രി പത്തോടെയാണു കരടിയെ നെയ്ക്കുപ്പ വനത്തിലേക്കു കയറ്റിവിട്ടത്. ബുധനാഴ്ച പുലർച്ചെ പനമരം ഭാഗത്തു കരടിയെ കണ്ടിരുന്നു. പിന്നീട് പകൽ മുഴുവൻ എവിടെയാണെന്ന് അറിയാൻ സാധിച്ചില്ല.
രാത്രിയിൽ ചെഞ്ചൊടിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കരടിയെ കണ്ടു. തുടർന്നു പുൽപ്പള്ളിയിലെ വനപാലകരുടെ നേതൃത്വത്തിൽ കരടിയെ കാട്ടിലേക്കു കയറ്റി വിടുകയായിരുന്നു. കരടി കാട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നതിനുൾപ്പെടെ നിരീക്ഷണം നടത്തും.