സിറിയയിലെ സൗദി എംബസി പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ദി നാഷണല്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. പതിമൂന്ന് വര്‍ഷത്തോളമായി അടഞ്ഞുകിടക്കുകയാണ് സിറിയയിലെ സൗദി എംബസി.
സിറിയയിലെ സൗദി എംബസിയും കോണ്‍സുലേറ്റും വീണ്ടും തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനായി സൗദി സംഘം അടുത്തിടെ സിറിയ സന്ദര്‍ശിച്ചിരുന്നു. വീണ്ടും തുറക്കുന്നതിന് മുന്നോടിയായി എംബസി, കോണ്‍സുലേറ്റ് കെട്ടിടങ്ങള്‍ സൗദി സാങ്കേതിക വിദഗ്ധര്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നാണ് വിലയിരുത്തല്‍. 2022 ഡിസംബര്‍ ആറിന് ഡോ. മുഹമ്മദ് അയ്മന്‍ സൂസാനെ സൗദിയിലെ സിറിയന്‍ അംബാസഡറായി നിയമിച്ചിരുന്നു.