കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ (93) അന്തരിച്ചു. തിരുവല്ല മതിൽഭാഗത്തെ മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങൾ മൂലം ഏതാനും മാസമായി വിശ്രമത്തിലായിരുന്നു.
സംസ്ഥാന സർക്കാരിന്റെ 2008ലെ വാദ്യകലാരത്നം പല്ലാവൂർ അപ്പുമാരാർ പുരസ്കാരം, ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുമതിക്കുട്ടിയമ്മ. മക്കൾ: സുജാത, ഗിരിജ, ചെണ്ട കലാകാരൻ കലാഭാരതി ഉണ്ണിക്കൃഷ്ണന്‍, ജയകുമാര്‍.